ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തിനിടെ ‘ഞങ്ങള്‍ ബീഫ് കഴിക്കു’മെന്ന പ്ലക്കാര്‍ഡുമായി ഗാലറിയില്‍ നില്ക്കുന്ന തമിഴരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
ഞങ്ങള്‍ ബീഫ് കഴിക്കുമെന്ന് എഴുതിയ പ്ലക്കാര്‍ഡിന് കീഴില്‍ തമിഴന് എന്ന് എഴുതിയിട്ടുണ്ട്.
ഇന്ത്യയുടെ ബാറ്റിങ്ങിനിടയില്‍ ദൃശ്യം ചാനലിലും പ്രത്യക്ഷപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമായി നിരവധി പേര് ചിത്രം പങ്കുവയ്ക്കുന്നുണ്ട്.