നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പേരും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനു പിന്തുണയുമായി സിനിമാ രംഗത്തുനിന്നും കൂടുതല്‍പേര്‍ രംഗത്ത്. താരത്തിന് പിന്തുണയുമായി സംവിധായകന് ലാല്‍ ജോസാണ് ഏറ്റവും അവസാനം രംഗത്തെത്തിയിരിക്കുന്നത്.
ദിലീപിനെ 26 വര്‍ഷമായി അറിയാമെന്നും ആരൊക്കെ കരിവാരിതേക്കാന്‍ ശ്രമിച്ചാലും ഞാനും നിന്നെ അറിയുന്ന സിനിമാക്കാരും നിന്നോടൊപ്പമുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ ദിലീപിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, ദിലീപിനെയും നാദിര്‍ഷായേയും പിന്തുണച്ച് യുവനടന് ബിനീഷ് ബാസ്റ്റിനും രംഗത്തെത്തിയിരുന്നു. ദിലീപിനെയും നാദിര്‍ഷായും തേജോവധം ചെയ്യാനാണ് ഇവിടുത്തെ മാധ്യമങ്ങളുടെ ശ്രമിക്കുന്നതെന്ന് ബിനീഷ് പറഞ്ഞു. സലിംകുമാറും ദിലീപിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.