ട്രംപിന്റെ ഉപദേശക സമിതിയിൽ മലയാളിക്കും ഇടം

0
80

മെറിലാൻഡ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശക സമിതിയിൽ മലയാളിക്കും ഇടം. അഗളി ചിറ്റൂർ സ്വദേശി ജോസഫ് ഫ്രാൻസിസിനാണ് ഈ സ്ഥാനലബ്ധി. റിപ്പബ്ലിക്കൻ പാർട്ടി ദേശീയ സമിതിയുടെ പ്രസിഡൻഷ്യൽ അഡ്വൈസറി ബോർഡിലേക്കാണു നിയമനം. പ്രസിഡന്റ് ട്രംപ് പേരെഴുതി ഒപ്പിട്ട കാർഡ് ജോസഫ് ഫ്രാൻസിസിനു ലഭിച്ചു.

2016മുതൽ റിപ്പബ്ലിക്കൻ പാർട്ടി ദേശീയ സമിതിയുടെ ഗോൾഡ് കാർഡുള്ള ചാർട്ടർ മെംബറാണു ജോസഫ്. പാർട്ടി അംഗങ്ങളിൽ മൂന്നു ശതമാനം പേർ മാത്രമാണു ഗോൾഡ് കാർഡ് ചാർട്ടർ മെംബർമാർ. നാലു വർഷമായി മെറിലാൻഡിൽ താമസിക്കുന്ന ജോസഫ് ഫ്രാൻസിസ് ഓട്ടിസം ബാധിതരായ കുട്ടികളുടെ ആശുപത്രിയിൽ കൗൺസിലറാണ്.

ട്രംപിന്റെ സ്ഥാനാരോഹണ പ്രഖ്യാപന ച‌ടങ്ങിൽ വൊളന്റിയറായും സ്ഥാനാരോഹണച്ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥിയായും പങ്കെടുത്തിരുന്നു.