ഡോ. ദേശ് ബന്ധു ഗുപ്ത അന്തരിച്ചു

0
105

മുംബൈ: പ്രമുഖ മരുന്ന് നിർമാണ കന്പനിയായ ലൂപിൻ ലിമിറ്റഡ് സ്ഥാപക ചെയർമാൻ ഡോ. ദേശ് ബന്ധു ഗുപ്ത (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.

ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് സയൻസ്, പിലാനിയിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന ഡോ. ദേശ് ബന്ധു ഗുപ്ത 1968 ലാണ് ലൂപിൻ ലിമിറ്റഡ് സ്ഥാപിച്ചത്. ലോകവ്യാപകമായ ജെനറിക് മരുന്നു നിർമ്മാണ കന്പനികളുടെ പട്ടികയിൽ 14-ാം സ്ഥാനത്താണ് ലൂപിൻ.