ദിലീപിനുവേണ്ടി വീണ്ടും അജു വര്‍ഗീസ്; നടിയുടെ പേര് വെളിപ്പെടുത്തി പോസ്റ്റ്

0
148

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയും സംഭവത്തില്‍ ആരോപണവിധേയനായ ദിലീപിനെ പിന്തുണച്ചും നടന്‍ അജു വര്‍ഗീസ് വീണ്ടും രംഗത്ത്. നടിയോട് ചെയ്തത് ശുദ്ധ പോക്രിത്തരമാണെന്നും അതിന് ഒരു ന്യായീകരണവും ഇല്ലെന്നും അജു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസിലെ പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം. അതേസമയം, ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടും രണ്ടാണെന്ന് മനലിലാക്കാനുള്ള വിവേകം നൂറ്ശതമാനം സാക്ഷരത അവകാശപ്പെടുന്ന പൊതുസമൂഹം കാണിക്കണമെന്നും അജു വര്‍ഗീസ് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

….യോട്,പ്രതി ആരാണോ അവർ ചെയ്തത് ശുദ്ധ പോക്കിരിത്തരം, ഒരു ന്യായീകരണവും ഇല്ല. പ്രതിയെ കണ്ടുപിടിക്കുക തന്നെ വേണം.

ദിലീപ് ഏട്ടനോട് ഇപ്പോൾ കാണിക്കുന്നത് നിർബന്ധിതമായി പ്രതിയാക്കാൻ ഉള്ള ശ്രമം.

രണ്ടും രണ്ട് ആണെന്ന് മനസിലാക്കാൻ ഉള്ള വിവേകം 100% സാക്ഷരതാ അവകാശപ്പെടുന്ന നമ്മുടെ പൊതു സമൂഹം കാണിക്കണം. സത്യങ്ങൾ ചുരുളഴിയുന്നത് വരെ കുറ്റപ്പെടുത്താതെ ഇരുന്നു കൂടെ?