ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസ്; രണ്ടുപേർ അറസ്റ്റിൽ

0
82

ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പള്‍സര്‍ സുനിയുടെ സഹ തടവുകാരന്‍ പത്തനം തിട്ട സ്വദേശി വിഷ്ണു,ഇടപ്പള്ളി സ്വദേശി സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ദിലീപിന് അയച്ച ഭിഷണിക്കത്തിന്റെ പേരിലാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. ഗൂഡാലോചന ,പള്‍സര്‍ സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രിയാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയത്. സുനില്‍ പറഞ്ഞിട്ടാണ് ദിലീപിനോട് പണം ആവശ്യപ്പെട്ടതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. കത്ത് ദിലീപിന് എത്തിച്ചത് താനാണെന്ന് വിഷ്ണു സമ്മതിച്ചതായാണ് സൂചന.വിഷയത്തില്‍ നാദിര്‍ഷ ദിലീപിന്റെ മാനേജര്‍ ഡ്രൈവര്‍ എന്നിവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ സുനില്‍കുമാറിന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അച്ഛനമ്മമാരുടെ ബാങ്ക് അക്കൗണ്ടിലെത്തിയ പണത്തിന്റെ ഉറവിടമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സുനില്‍കുമാറിന്റെ അമ്മയെ വിളിച്ചുവരുത്തി പൊലിസ് മൊഴിയെടുത്തു.