നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിന് മുന്നറിവുണ്ടായിരുന്നതായി പൾസർ

0
156

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ കേസില്‍ അറസ്റ്റിലായ സുനിൽ കുമാര്‍ മൊഴി നല്‍കി. സംഭവത്തിൽ ദിലീപിന് മുന്നറിവുണ്ടായിരുന്നു എന്ന് സുനില്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ജയിലിലെ ചോദ്യം ചെയ്യലിലാണ് സുനില്‍ ദിലീപിനെതിരെ മൊഴി നല്‍കിയത്. സുനിലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ജയിലിനുള്ളിൽവെച്ച് നാലു തവണ ചോദ്യം ചെയ്തു. കത്തിലെ വിശദാംശങ്ങൾ അന്വേഷണസംഘത്തിന് മുമ്പാകെയും സുനിൽ കുമാർ ആവർത്തിച്ചു.
സുനിൽ കുമാറിന്റെ മൊഴിയുടെ സത്യാവസ്ഥ തേടിയാണ് നിലവിലെ അന്വേഷണം. അതുകൊണ്ടാണ് ബ്ലാക്മെയില്‍ ചെയ്തുവെന്ന ദിലീപിന്റെ പരാതിയിൽ പ്രത്യേകം കേസെടുക്കാത്തത്.അങ്കമാലി കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് അന്വേഷണസംഘത്തിന്റെ നടപടികള്‍. കേസിലെ ഗൂഡാലോചന പ്രത്യേകം അന്വേഷിക്കുന്നുണ്ട്.