ബിജെപി ചടങ്ങിൽ മാണിക്ക് താമരപ്പൂക്കൾകൊണ്ട് സ്വീകരണം

0
136


കോട്ടയം: ബിജെപി ന്യൂനപക്ഷേ മോർച്ച സംഘടിപ്പിച്ച ചടങ്ങിൽ കെ.എം. മണി. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മാണി പങ്കെടുത്തത്. ചടങ്ങിനെത്തിയ മാണിയെ ചടങ്ങിന്റെ ഉദ്ഘാടകനായിരുന്ന കുമ്മനം രാജശേഖരൻ താരമരപ്പൂക്കൾകൊണ്ടുള്ള ബൊക്ക നൽകിയാണ് സ്വീകരിച്ചത്. ഇത് പ്രസംഗത്തിനിടെ മാണി സൂചിപ്പിക്കുകയും ചെയ്തു. ‘സാധാരണ റോസാപ്പൂക്കൾ കൊണ്ടുള്ള ബൊക്കയാണ് ലഭിക്കാറ്. ഇത്തവണ താമരപ്പൂക്കൾ കൊണ്ടുള്ള ബൊക്ക ലഭിച്ചു എന്ന പ്രത്യേകതയുണ്ട്’. മാണി പറഞ്ഞു.
മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് അദ്ദേഹം ബിജെപി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തത്. നേരത്തെ യുഡിഎഫ് കൈവിട്ട മാണിയെ ബിജെപി മുന്നണിയിലേയ്ക്ക് ക്ഷണിച്ചതായി വാർത്തകൾ വന്നിരുന്നു.