ന്യൂഡൽഹി: പ്രതിപക്ഷത്തിെൻറ രാഷ്ട്രപതി സ്ഥാനാർഥി മീര കുമാറിെന വിമർശിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. മീര കുമാർ ലോക്സഭ സ്പീക്കറായിരുന്നപ്പോൾ പ്രതിപക്ഷ നേതാവിനോടുപോലും എങ്ങനെയാണ് പെരുമാറിയതെന്ന് ചോദിച്ചാണ് സുഷമ രംഗത്തുവന്നത്.
013ല്‍ ഏപ്രിലില്‍ ലോക്സഭാ സ്പീക്കര്‍ ആയിരിക്കെ മീരാ കുമാര്‍, അന്ന് പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജിന്റെ പ്രസംഗം തടസപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
സുഷമ സ്വരാജ് തന്നെയാണ് തന്റെ ട്വിറ്ററിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ആറ് മിനിട്ട നീണ്ട പ്രസംഗത്തിനിടെ 60 തവണ തന്റെ പ്രസംഗം തടസപ്പെടുത്താന്‍ മീരാ കുമാര്‍ ശ്രമിച്ചു എന്ന തലക്കെട്ടോടു കൂടിയ ഒരു പത്രത്തിന്റെ ലിങ്കും സുഷമ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
യുപിഎ സര്‍ക്കാരിന്റെ അഴിമതിയെ കുറിച്ചായിരുന്നു സുഷമ അന്ന് സഭയില്‍ സംസാരിച്ചത്. എന്നാല്‍, നിഷ്പപക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറിയെന്നും അന്ന് സുഷമ പറഞ്ഞിരുന്നു. പ്രസംഗം ചുരുക്കണമെന്ന് സുഷമയോട് ആവശ്യപ്പെട്ട മീരാ കുമാര്‍, ആവര്‍ത്തിച്ച് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. മന്മോഹന് സിംഗ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ തന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചിട്ടും മീരാ കുമാര്‍ ഇടപെട്ടില്ലെന്ന് സുഷമ പിന്നീട് വ്യക്തമാക്കിയിരുന്നു.