മോഡിയോട് സംസാരിക്കാൻ ട്രമ്പ് ഹിന്ദി പഠിക്കുന്നു

0
207

വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹിന്ദി പഠിക്കുന്നതായി റിപ്പോർട്ട്.

‘ട്രംപ് സർക്കാർ മോദി സർക്കാരിനെ സ്വാഗതം ചെയ്യുന്നു’- എന്നായിരിക്കും ട്രംപ് മോദിയോട് ഹിന്ദിയിൽ പറയുക. ഇതിനായി ട്രംപ് ഹിന്ദി വാക്കുകൾ പഠിച്ചതായും ട്രംപിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം മോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തെ ‘യഥാർഥ സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നു’ എന്ന് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ചിക്കാഗോയിലെ ഇന്ത്യൻ വ്യവസായി ശലഭ് കുമാർ ആണ് ഇതിന് ട്രംപിനെ സഹായിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിലെ ട്രംപിന്റെ പ്രചരണപരിപാടികളുടെ സൂത്രധാരനായിരുന്നു ശലഭ് കുമാർ.

ഇന്ത്യൻ സമയം പുലർച്ചെ 1.20ന് വൈറ്റ് ഹൗസിൽ വെച്ചാണ് മോദിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച.
കഴിഞ്ഞ ദിവസം വാഷിങ്ടൺ ഡി.സിയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് വെർജീനിയയിൽ ഇന്ത്യക്കാരെ അഭിമുഖീകരിച്ച ശേഷമാണ് കൂടിക്കാഴ്ചയ്ക്കായി വൈറ്റ് ഹൗസിലെത്തുന്നത്.