യുവമോർച്ച നേതാവിന്‍റെ കള്ളനോട്ടടി; കേസ് ക്രൈം ബ്രാഞ്ചിന്

0
84

തൃശൂർ: കൊടുങ്ങല്ലൂർ മതിലകത്ത് യുവമോർച്ച നേതാവിന്‍റെ വീട്ടിൽനിന്ന് കള്ളനോട്ടടി യന്ത്രവും കള്ളനോട്ടും പിടിച്ച കേസ് ക്രൈംബ്രാഞ്ചിനു കൈമാറാൻ തീരുമാനം. നോട്ടടിക്കാൻ ഉപയോഗിച്ച മെഷീൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. രണ്ടാം പ്രതി രാജീവ് ജൂണ്‍ പത്തിനാണ് മെഷീൻ വാങ്ങിയത്.

രണ്ടാം പ്രതി ഒബിസി മോർച്ച നേതാവ് രാജീവ് ഏരാച്ചേരിയെ കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ നേരത്തേ അറസ്റ്റിലായ യുവമോർച്ച നേതാവ് രാകേഷിന്‍റെ സഹോദരനാണ് രാജീവ്. കള്ളനോട്ട് വിതരണവുമായി ബന്ധപ്പെട്ട് ഇവർക്ക് പിന്നിൽ വലിയൊരു സംഘമുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പോലിസ് രാകേഷിന്‍റെ വീട്ടിൽനിന്നും പിടിച്ചെടുത്തിരുന്നത്.