യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: കാമുകി അറസ്റ്റില്‍

0
87

വിവാഹത്തിന് തയാറാകാത്തതിന്റെ പേരില്‍ കാമുകന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഇതിനു ശേഷം ഒളിവില്‍പോയ യുവതിയെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മംഗോള്‍പുരിയിലെ തെരുവ് കച്ചവടക്കാരനായ രവി(35) ആയിരുന്നു ബുധനാഴ്ച അക്രമത്തിനിരയായത്. നാല് വര്‍ഷമായി രവിയും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് രവി പറഞ്ഞതോടെ വീട്ടിലേക്ക് വിളിച്ചു വരുത്തി യുവതി ഇയാളെ ആക്രമിക്കുകയായിരുന്നു.

യുവതിയുടെ വീട്ടില്‍ നിന്നും അക്രമിക്കാന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.