ഐ.എസ്. അനുകൂലികള്‍ യു.എസ്. സ്റ്റേറ്റ് ഗവണ്മെന്റിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു. ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ ഓഫീസ്, റീഹാബിലിറ്റേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കാസിനോ കണ്ട്രോള് കമ്മിഷന്, ആരോഗ്യ വിഭാഗം ആസ്ഥാന ഓഫിസ്, ഐ.ജി ഓഫിസ് എന്നിവയുടെ വെബ്സൈറ്റുകളോടൊപ്പം അപ്രധാനമായ നിരവധി ഔദ്യോഗിക വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണം നടന്നു വരുന്നതായും ഹാക്ക് ചെയ്ത വെബ്സൈറ്റുകള്‍ തിരിച്ചു പിടിക്കാന്‍ ശ്രമം നടന്നുവരികയാണെന്നും ഒഹിയോ ഭരണകാര്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
ട്രംപ്… നിങ്ങള്‍ എല്ലാത്തിനും കണക്കു പറയേണ്ടി വരും, നിങ്ങളും അവിടത്തെ ജനങ്ങളും മുസ്ലിം രാജ്യങ്ങളില്‍ ഒഴുകുന്ന ഓരോ തുള്ളിക്കും കണക്കു പറയേണ്ടി വരുമെന്ന സന്ദേശമാണ് ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വെബ്സൈറ്റുകളില്‍ കറുത്ത പ്രതലത്തിലാണ് സന്ദേശമുള്ളത്.