രാം നാഥ് കോവിന്ദ് കാഷ്മീർ സന്ദർശിക്കും

0
83

ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി രാം നാഥ് കോവിന്ദ് ബുധനാഴ്ച ജമ്മു കാഷ്മീർ സന്ദർശിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി എംപിമാരെയും എംഎൽഎമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്നതിനു വേണ്ടിയാണ് കോവിന്ദ് കാഷ്മീർ സന്ദർശിക്കുന്നത്. കേന്ദ്രമന്ത്രിമാരായ എം. വെങ്കയ്യ നായിഡു, ജിതേന്ദ്ര സിംഗ് എന്നിവരും കോവിന്ദിനൊപ്പം കാഷ്മീർ സന്ദർശിക്കും.

ഞായറാഴ്ച ഉത്തർപ്രദേശിലാണ് കോവിന്ദിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ജൂണ്‍ 23നാണ് കോവിന്ദ് പത്രിക സമർപ്പിച്ചത്.