ലഹരിവിരുദ്ധ പോരാട്ടത്തില്‍ എല്ലാ പേരും പങ്കുചേരണം: ഗവര്‍ണര്‍

0
95

ലഹരി വിരുദ്ധ പേരാട്ടത്തിൽ എല്ലാപേരും പങ്കുചേരണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആന്റി നർക്കോട്ടിക് സെന്റർ ഓഫ് ഇന്ത്യ, കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെ സർക്കാർ നടപ്പാക്കുന്ന വിമുക്തി പദ്ധതി വിജയകരമായി തുടരുന്നുവെന്നും സ്‌കൂൾതലം മുതൽ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഗവർണർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിക്കെതിരായ മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയവർക്ക് അദ്ദേഹം അവാർഡുകൾ വിതരണം ചെയ്തു. മേയർ വി.കെ. പ്രശാന്ത,് എം.എൽ. എ വി.എസ്. ശിവകുമാർ, എന്നിവർ സന്നിഹിതരായിരുന്നു.