വരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എട്ട് ചിത്രങ്ങള്‍

0
358

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് ഒന്നിനു പിറകേ ഒന്നായി പുതിയതായി വരുന്നത് എട്ട് ചിത്രങ്ങള്‍.

വേഷത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ഈ ചിത്രങ്ങളിലെല്ലാം അവതരിപ്പിക്കുന്നത്.

ശ്യാംധര്‍, ഷാംദത്ത്, അജയ് വാസുദേവ്, പ്രിയദര്‍ശന്‍, ഒമര്‍ ലുലു, ഗിരീഷ്, ശരത്ത് സിന്ദിത്ത് എന്നിവരൊരുക്കുന്ന മലയാളചിത്രങ്ങളിലും റാം സംവിധാനം നിര്‍വഹിക്കുന്ന തമിഴ് ചിത്രത്തിലുമാണ് മമ്മൂട്ടി നായകനായെത്തുന്നത്.