വളര്‍ത്തുപട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച സ്റ്റാര്‍ട്ട്അപ്പ് കമ്പനി സി.ഇ.ഒയുടെ കൈ മുതല കടിച്ചെടുത്തു

0
80

ബംഗളൂരുവിലാണ് സംഭവം. ടര്‍ട്ടില്‍ ഷെല്‍ ടെക്‌നോളജീസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മുദിത് ദന്തവതെയ്ക്കാണ് ഈ ദുരന്തമുണ്ടായത്. ബഗളൂരുവില്‍നിന്നു 46 കിലോമീറ്റര്‍ അകലെയുള്ള തട്ടേക്കരേ തടാകത്തിലെ നിയന്ത്രിത മേഖലയിലേക്ക് പ്രവേശിച്ചതാണ് അപകടത്തിനു കാരണമായത്.

സുഹൃത്തുക്കള്‍ക്കും രണ്ടു വളര്‍ത്തുനായ്ക്കള്‍ക്കൊപ്പമുള്ള വനയാത്രക്കിടെ മുദിതിന്റെ വളര്ത്തു നായ്ക്കള്‍ ഒരു കുളത്തിലേക്ക് എടുത്തുചാടി. നായ്ക്കളെ കരയ്ക്കു കയറ്റാന്‍ മുദിതും കുളത്തിലേക്കിറങ്ങി. ഇതിനിടെ മുതലകളെ സൂക്ഷിക്കണമെന്നു പറഞ്ഞ് സ്ഥാപിച്ചിരുന്ന ബോര്‍ഡ് ആരും ശ്രദ്ധിച്ചതുമില്ല. നായകളെ കരയ്ക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് മുദിതിനെ ആക്രമിച്ചതും ഇടതു കൈ മുട്ടിനു താഴെവച്ച് കടിച്ചെടുത്തതും.

26 കാരനായ മുദിത് നാഗ്പൂരുകാരനാണ്.