വീട്ടീല്‍ കള്ളനോട്ടടി: ഒ.ബി.സി.മോര്‍ച്ച നേതാവും അറസ്റ്റിലായി

0
87

കള്ളനോട്ടടികേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി. നേതാവ് രാജീവ് ഏഴാച്ചേരിയേയും പോലീസ് പിടികൂടി. നേരത്തെ പിടിയിലായ റിമാന്‍ഡി കഴിയുന്ന യുവമോര്‍ച്ച നേതാവ് രാഗേഷിന്റെ സഹോദരനാണ് രാജീവ്. ഇയാള്‍ ബി.ജെ.പി. കയ്പമംഗലം നിയോജക മണ്ഡലം ഒ.ബി.സി. മോര്‍ച്ച സെക്രട്ടറിയാണ്.

മതിലകത്തുള്ള ഇവരുടെ വീട്ടില്‍ നിന്ന് കളളനോട്ടുകള്‍ അടിക്കാനുളള യന്ത്രവും കളളനോട്ടുകളും പോലീസ് പിടിച്ചെടുത്തിരുന്നു. ഒന്നരലക്ഷം രൂപയുടെ കളളനോട്ടുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും പുതിയ നോട്ടുകളാണ് കണ്ടെടുത്തത്. പോലീസ് പിടിച്ചെടുത്ത ആധുനിക അച്ചടി യന്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

രാകേഷ് പലിശക്ക് പണം നല്‍കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടും അച്ചടിക്കാനുള്ള സംവിധാനങ്ങളുമെല്ലാം കണ്ടെടുക്കുന്നതും വന്‍ കള്ളനോട്ട് ഇടപാടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതും.