ശബരിമല സംഭവം റോയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും അന്വേഷിക്കുന്നു

0
89

സന്നിധാനത്തെ സ്വര്‍ണക്കൊടിമരം കേടു വരുത്തിയ സംഭവം കേന്ദ്ര ഏജന്‍സികളും അന്വേഷിക്കുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റോയുമാണ് അന്വേഷണം നടത്തുക. സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുക.

സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശികളും തങ്ങള്‍ അട്ടിമറി നടത്തിയതല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നിരുന്നാലും ഇവരുടെ പേരില്‍ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ ഉച്ച പൂജയ്ക്ക ശേഷം 1.27നാണ് പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയിലേക്ക് രാസ ദ്രാവകം ഒഴിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഇവര്‍ ദ്രാവകമൊഴിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് സന്ധ്യയോടെ ഇവരെ കസ്റ്റഡിയിലെടുത്തത്.