സര്‍ക്കാര്‍ കെട്ടിടത്തില്‍ ഗോമാംസം കഴിച്ചെന്നു സംശയം; ബി.ജെ.പി. പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു

0
79

സര്‍ക്കാര്‍ കെട്ടിടത്തില്‍വച്ച് ഗോമാംസം കഴിച്ചന്ന സംശയത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. ‘ചര്‍വാക’ എന്ന സംഘടനയാണ് ഭക്ഷണ ശീലങ്ങള്‍ സംബന്ധിച്ച് ഒരു സെമിനാര്‍ സംഘടിപ്പിച്ചത്. സര്‍ക്കാരിനു കീഴിലുള്ള ‘മൈസൂര്‍ കലാമന്ദിര്‍’ എന്ന സ്ഥാപനത്തില്‍ വച്ചായിരുന്നു പരിപാടി. മൈസൂര്‍ യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.എസ്.ഭഗവാന്‍ അടക്കമുള്ള പ്രമുഖര്‍ സെമിനാറില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ അവസാന ദിവസം ഭക്ഷണത്തോടൊപ്പം മാംസവും വിളമ്പിയിരുന്നു. ഇത് ഗോമാംസമാണെന്ന് ആരോപിച്ചാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ പരിപാടി നടന്ന കെട്ടിടത്തില്‍ ഗോമൂത്രം തളിച്ചത്.

സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ച് ഭക്ഷണം കഴിച്ചതിന് സംഘാടകര്‍ക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കി.