സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ്. കോഴ്സിലേക്കുള്ള ഫീസ് ഘടന നിശ്ചയിച്ചു. 85 ശതമാനം സീറ്റില്‍ അഞ്ചര ലക്ഷം രൂപയും എന്‍.ആര്.ഐ. സീറ്റിന് 20 ലക്ഷം രൂപയുമാണ് ഫീസ്. ഫീസ് നിര്‍ണയ സമിതിയാണ് തീരുമാനമെടുത്തത്.
എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ഒരേ ഫീസാണ്. മാനേജ്മെന്റുകള്‍ 10 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത് അഞ്ചര ലക്ഷം രൂപയാണ്.
10 മുതല്‍ 15 ലക്ഷം വരെ ഫീസ് ഏര്‍പ്പെടുത്തണമെന്ന് അവകാശപ്പെട്ട് സ്വാശ്രയ കോളേജ് മാനേജ്മെന്റുകള്‍ രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോടതിയില്‍ പോകുമെന്നും മാനേജ്മെന്റുകള്‍ വ്യക്തമാക്കി.