സൗദിയിൽ വാഹനാപകടം: മലയാളി ദമ്പതികളും മകളും മരിച്ചു

0
101

ജിദ്ദ∙ മക്ക-മദീന അതിവേഗപാതയിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. തൃശൂർ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പൻ വീട്ടിൽ അഷ്റഫ്​, ഭാര്യ റസിയ, മകൾ ഹഫ്സാന അഷ്‌റഫ് ​എന്നിവരാണു മരിച്ചത്​. ഇവരുടെ മറ്റു രണ്ടു മക്കൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.

ഉംറ നിർവഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്കാരവും കഴിഞ്ഞു മദീന സന്ദർശനത്തിനായി പോകുമ്പോഴാണ് അപകടമുണ്ടായത്. വൈകുന്നേരം നാലോടെയാണ് അപകടം. ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു അഷ്‌റഫ്. ഭാര്യയും മക്കളും സന്ദർശക വീസയിൽ സൗദിയിൽ എത്തിയതായിരുന്നു. നാലുദിവസം മുമ്പാണ് ഇവർ മക്കയിലെത്തിയത്​. മൃതദേഹങ്ങൾ ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.