സൽമ അണക്കെട്ടിന് ആക്രമണം; 10 പോലീസുകാർ കൊല്ലപ്പെട്ടു

0
92

കാബുള്‍: അഫ്‍ഘാനിസ്ഥാനിൽ ഇന്ത്യന്‍ സഹായത്തോടെ നിര്‍മിച്ച സൽമ അണക്കെട്ടിന് സമീപം താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ 10 പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു. ഹീറാത്ത് പ്രവിശ്യയിൽ ഇന്നലെയാണ് ആക്രമണമുണ്ടായത്.

ആക്രമണം നടത്തിയ അഞ്ചു പേരെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിച്ചു​. എന്നാൽ, ആക്രമണത്തി​ന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടില്ല. 2016 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഘാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയും ചേർന്നാണ് സൽമാ ഡാം ഉദ്ഘാടനം ചെയ്തത്. തുടർച്ചയായ യുദ്ധം മൂലം തകർന്ന ഡാം 1700 കോടി രൂപ ചെലവിൽ പുനർനിർമിച്ചു നൽകിയത് ഇന്ത്യയായിരുന്നു.

ഇന്ത്യ- അഫ്ഘാൻ സൗഹൃദത്തി​ന്‍റെ പ്രതീകം കൂടിയാണ് സല്‍മ ഡാം. സമാധാന ചർച്ചകൾക്ക്​​ താലിബാൻ തയ്യാറാകണ​മെന്ന്​ അഫ്ഘാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.