നിങ്ങളുടെ ഈ ആഴ്ച

0
164

1192 മിഥുനമാസം 11 മുതൽ മിഥുനം 17 വരെ.
( 2017 ജൂൺ 25 മുതൽ ജൂലായ് 01 വരെ)

 മേട കൂറ്. (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം വരെ)

ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 6 ലും, ശനി അഷ്ടമത്തിലും, രാഹു 5 ലും, കേതു 11 ലും, ചന്ദ്രൻ 3 4 5 6 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാഗുണവും അംഗീകാരവും അനുമോദനങ്ങളും ലഭിക്കും. നേരിയ അലസത വേട്ടയാടും. സ്നേഹ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാവും. ചതിപ്രയോഗത്തിൽ പെടാൻ ഇടയുണ്ട്.
കർമ്മ പരമായ കാര്യങ്ങളിൽ തടസ്സങ്ങൾ കാണുമെങ്കിലും ദേശാന്തരത്തുള്ളവർക്കും വിദേശത്തുള്ളവർക്കും അനുകൂല സമയമാണ്. പാദരോഗങ്ങളോ കൈകൾക്ക് രോഗങ്ങളോ ഉണ്ടാകാം.നീർദോഷങ്ങളും വാതരോഗങ്ങളു ജലജന്യരോഗങ്ങളും പിടിപെടാം. ദമ്പതികളിൽ അനൈക്യത കാണും.കോടതി വ്യവഹാരങ്ങളിൽ വിജയം കാണാം.

(വൃശ്ചിക കൂറിൽ പെട്ട നക്ഷത്രങ്ങളായ വിശാഖം ഒടുവിലെത്തെ പാദവും, അനിഴവും തൃക്കേട്ടയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

 എടവ കൂറ്. (കാർത്തികയുടെ ഒടുവിലെത്തെ മൂന്ന് പാദവും, രോഹിണി, മകയിരം പൂർവ്വാർദ്ധവരെ )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 5 ലും. ശനി ഏഴിലും, രാഹു 4 ലും. കേതു 10 ലും. ചന്ദ്രൻ  2 3 4 5 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികൾക്ക് കഴിയും പ്രശസ്തിയും കാണും. വിദേശ പഠനത്തിന് ശ്രമം നടത്തും. നേത്രരോഗങ്ങളും ധനനഷ്ടങ്ങളും ഉണ്ടാകും. സ്നേഹിച്ചിരുന്നവർ നമ്മളിൽ നിന്നും അകന്ന് പോകും.
കർമ്മ പരമായ കാര്യങ്ങങ്ങളിൽ പുരോഗതി കാണും എന്നാൽ ചതിയിൽപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. യാത്രയ്ക്ക് നേരിയ തടസ്സങ്ങൾ കണ്ടേക്കാം. ശരീരത്തിന് നീരസംബന്ധമായ രോഗങ്ങൾ പിടിപെട്ടം. ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ഗർഭിണികൾ വീഴ്ച വരാതെ നോക്കണം.

(ധനു കൂറിൽ പെട്ട നക്ഷത്രങ്ങളായ മൂലം, പൂരാടം, ഉത്രാടത്തിന്റെ ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്

മിഥുന കൂറ്. (മകയിരത്തിന്റെ ഉത്തരാർദ്ധവും, തിരുവാതിര, പുണർതം അദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 4 ലും, ശനി ആറിലും, രാഹു 3 ലും, കേതു ഭാഗ്യത്തിലു, ചന്ദ്രൻ 1 2 3 4 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാകാര്യങ്ങളിൽഉന്നതി. വിദ്യാഭ്യാസത്തിനായി വിദേശത്തേക്കോ ദേശാന്തരത്തേകോ ശ്രമം നടത്തും.പ്രണയിനികൾത്തമ്മിൽ സൗന്ദര്യ പിണക്കം കാണും.
കർമ്മ പരമായ കാര്യങ്ങളിൽ ചതി സൂക്ഷിക്കണം. അകാരണമായ കേസോ വ്യവഹാരങ്ങളോ വേണ്ടി വന്നേക്കാം. സ്വത്ത് സംബന്ധമായ തർക്കങ്ങൾക്കും സാധ്യത കൂടുതലണ്. വീഴ്ചയും അപകടങ്ങളും വരാനിടയുണ്ട്. ശരീരത്തിന് ചുട്ട നീറ്റൽ അനുഭവപെടാം..

(മകര കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രാടം ഒടുവിലത്തെ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമാണ്)

 കർക്കിടക കൂറ്. (പുണർതം ഒടുവിലെത്തെ പാദവും, പൂയം, ആയില്യം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 3 ലും, ശനി അഞ്ചിലും, രാഹു 2 ലും, കേതു 8 ലും, ചന്ദ്രൻ  12 1 2 3 ഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ്.

ചെറിയ തോതിൽ അലസത കാണാം. നേത്രരോഗങ്ങൾ സാധ്യത കൂടുതലാണ്. പ്രണയിനികളായി അടുപം കൂടും. അവിഹിത ബന്ധങ്ങൾ സ്ഥാപിക്കും.
കർമ്മ പരമായകാര്യങ്ങളിൽ ഒരു കണക്കിന് ശുഭം കാണുന്നുണ്ടെങ്കിലും ചില വ്യവഹാരങ്ങളോ ഭിന്നതകളോ കാണാം. വിഹിതമല്ലാത്ത കർമ്മങ്ങളിൽ ചാടി പേര് ദോഷം വരാം.നവീന സ്ഥലങ്ങളോ വീടോ വാങ്ങാൻ ശ്രമം നടന്നത്തും. വയറിന്നസുഖങ്ങൾ ഉണ്ടാകാം. ഗർഭിണികൾക്ക് വിശ്രമവും പരിചരണവും അത്യാവശ്യമാണ്. വജാത ശിശുവിനും അമ്മക്കും രോഗങ്ങൾ പിടിപെടും.

(കുംഭ കൂറിൽ പെട്ട നക്ഷത്രങ്ങളായ അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

 ചിങ്ങ കൂറ്. (മകം, പൂരം, ഉത്രത്തിന്റെ ഒന്നാം പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 2 ലും, ശനി നാലിലും, രാഹു ലഗ്നത്തിലും, കേതു 7 ലും, ചന്ദ്രൻ 11 12 1 2 ഭാവങ്ങളിലും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികളിൽ നല്ല ഉന്നതിയും കഴിവും തെളിയിക്കും. ചില പ്രണയങ്ങൾ വിവാഹത്തിൽ കലാശിക്കും.
കർമ്മത്തിന് അഭിവൃദ്ധി കാണുന്നു. മാനസിക പ്രയാസങ്ങൾ കാണും. ദമ്പതികളിൽ അനൈക്യതയും ഭിന്നതകളും കാണും. വിവാഹ മോചനം ആഗ്രഹിക്കുന്നവർക്ക് അനുകൂല വിധി വരും. ജലജന്യരോഗങ്ങളും ശിരോരോഗങ്ങളു പിടിപെട്ടം. പ്രായമായവരിൽ മാനസിക സങ്കർഷങ്ങൾ ധാരാളം കാണും. ഒറ്റപ്പെടലുകളും കാണും.

(മീന കൂറിൽ പെട്ട നക്ഷത്രങ്ങളായ പൂരുരുട്ടാതി ഒടുവിലെത്തെ പാദവും, ഉത്രട്ടാതിയും, രേവതിയും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കന്നി കൂറ്. (ഉത്രം ഒടുവിൽ മൂന്ന് പാദവും, അത്തം, ചിത്ര പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ജന്മവ്യാഴം, 4 ൽ ശനി മൂന്നിലും), 12 ൽ രാഹുവും, 6 ൽ കേതു, 10 11 12 1  ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികൾക്ക് ചെറിയ മൗഢ്യം കാണുമെങ്കിലും ദേശാന്തരപഠനത്തിന് സാധ്യമാണ്. പ്രണയബന്ധങ്ങൾ വേർപിരിഞ്ഞ് പുതിയ സ്വീകരിക്കും.
ദമ്പതികളിൽ അനൈക്യത കാണും. കർമ്മ പരമായ കാര്യങ്ങളിൽ ക്ഷീണം കാണുമെങ്കിലും വിദേശത്തുള്ളവർക്ക് ഉന്നതി കാണും. വിഹിതമല്ലാത്ത വ്യക്തികളിൽ ആസക്തി കാണും. ലൈകികരോഗങ്ങൾ സാധ്യത കാണുന്നു.ശരീരത്തിന് പ്രതിരോധ ശക്തി കുറയും.പ്രായമായവർ വീഴ്ചയും കാലിന്നു അസുഖങ്ങളും കാണും.

(മേട കൂറിൽ പെട്ട നക്ഷത്രങ്ങളായ അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ പാദവും അഷ്ടമരാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

തുലാ കൂറ്. (ചിത്രയുടെ ഉത്തരാർദ്ധവും, ചോതി, വിശാഖത്തിന്റെ ആദ്യ മൂന്ന് പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 12 ലും, ശനി രണ്ടിലും, രാഹു 11 ലും, കേതു അഞ്ചിലും, 9 10 11 12 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

രോഗങ്ങൾ ഹേതുമായി വിദ്യാർത്ഥികൾക്ക് പഠനത്തിന് തടസ്സം നേരിടും. പ്രണയബന്ധങ്ങൾ ബലവത്താവും. ദ്വേഷ്യവും വൈരാഗ്യവും കൂടും.
കർമ്മത്തിന് അഭിവൃദ്ധി കാണുന്നു. ദേശാന്തര യാത്രകൾക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗർഭം അലസിപോകാൻ സാധ്യത കൂടുതലാണ്. ഉദരരോഗങ്ങളും മാനസിക വിഷമങ്ങളും കാണും. പൈതൃകസ്വത്ത് വിഷയത്തിൽകലഹങ്ങളോ വ്യവഹാരങ്ങളോ ഉണ്ടാകാം.

(എടവ കൂറിൽ പെട്ട നക്ഷത്രങ്ങളായ കാർത്തികയുടെ അവസാനത്തെ മൂന്ന് പാദവും, രോഹിണി, മകീരം പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

 വൃശ്ചിക കൂറ്. (വിശാഖം ഒടുവിലെത്തെ പാദവും, അനിഴം, തൃക്കേട്ടവരെ.)

ഈനക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം 11 ലും, ശനി ലഗ്നത്തിലും, രാഹു 10 ലും, കേതു 4 ലും, 8 9 10 11  ഭാവങ്ങളിൽ ചന്ദ്രൻ സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികൾക്ക് അലസത കാണും. ചികിത്സകൊണ്ട് ഭേദമാവാത്ത രോഗങ്ങൾ പിടിപെട്ട് വിഷമിക്കും.നവജാത ശിശുക്കൾക്കും പ്പെട്ടന്ന് രോഗങ്ങൾ പിടിപെടും.

ചതികളിൽ പെടാനിടയുണ്ട്. വാഹനാപകടങ്ങളോ വീഴ്ചയോ ശസ്ത്രക്രിയകളോ വേണ്ടി വന്നേക്കാം. വിവാഹാന്വേഷകർക്ക് അനുകൂല സമയം. പ്രായാധിക്യമുള്ളവർക്ക് നിർദോഷങ്ങളും വാതരോഗങ്ങളും കാരണമായി നടക്കാൻ പ്രയാസമുണ്ടാവും. കിടപിലായ രോഗികളുടെ ശരീരത്തിന് വ്രണം ഉണ്ടാവാം.

(മിഥുന കൂറിൽ പെട്ട നക്ഷത്രങ്ങളായ മകീരം നക്ഷത്രത്തിന്റെ ഉത്തരാർദ്ധവും തിരുവാതിര പുണർതം ആദ്യ മൂന്ന് പാദവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

ധനുകൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ പാദം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ കർമ്മ വ്യാഴം, ശനി പന്ത്രണ്ടിലും, ഭാഗ്യത്തിൽ രാഹു, 3 ൽ കേതു, 7 8 9 10  ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

വിദ്യാർത്ഥികൾക്ക് ഉത്സാഹവും കാര്യ പ്രാപ്തിയും കാണും. ദേശാന്തര വിദേശ പഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം സ്നേഹ ബന്ധങ്ങളിൽ ഛിദ്രത ഉണ്ടാവാം ദൃഢമായ പ്രേമ ബന്ധങ്ങൾ വാഹത്തിൽ കലാശിക്കും.
ഗർഭിണികൾക്ക് ശസ്ത്രക്രിയകൾ വേണ്ടിവന്നേക്കാം. ഉദരരോഗങ്ങളോ മൂത്രാശയ രോഗങ്ങളോ പിടിപെടും. കർമ്മാവശ്യത്തിനായി വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ചതിയിൽ പെടാൻ സാധ്യത കൂടുതലായതിനാൽ യാത്രാരേഖകൾ മറ്റു രേഖകളും ശരിയാണോ എന്ന് ശ്രദ്ധിക്കുന്നത് നന്ന്.

(കർക്കടക കൂറിൽ പെട്ട നക്ഷത്രങ്ങൾ പുണർതം ഒടുവിലത്തെ പാദവും, പൂയം, ആയില്യം അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്).

മകര കൂറ്. (ഉത്രാടം ഒടുവിൽ മൂന്ന് പാദവും, തിരുവോണം, അവിട്ടം പൂർവ്വാർദ്ധം വരെ)

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ ഭാഗ്യസ്ഥാനത്ത് വ്യാഴവും, ശനി പതിനൊന്നിലും, രാഹു അഷ്ടമത്തിലും, കേതു 2 ലും, 6 7 8 9 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

കുട്ടികളിൽ ശിരോനേത്രരോഗങ്ങൾക്ക് സാധ്യത കൂടുതലാണ്. ജലജന്യരോഗങ്ങളും അണുബാധയും കാണും. തൽ ഹേതുവായി വിദ്യാ കാര്യങ്ങളിൽ തടസ്സം നേരിടാം. കൂടെ നിന്നവരിൽ നിന്നും ചതി പ്രതീക്ഷിക്കാം.
കർമ്മകാര്യങ്ങളിൽ ഉന്നതി പ്രതീക്ഷിക്കാമെങ്കിലും സ്ഥാനചലനത്തിന് സാധ്യത കാണുന്നു. അന്യരുടെ കാര്യങ്ങളിൽ വളരേശ്രദ്ധ ചെലുത്തും. ശരീരത്തിന് ശീതം കാരണം ബലക്ഷയം പ്രതിരോധ ശക്തികവും കാണും. ഭൂമി സംബന്ധമായ കലഹങ്ങളോരേഖാ വൈകല്യങ്ങളോ കാണും. പ്രായാധിക്യമുള്ളവർക്ക് ബലക്ഷയവും ഓജസ്സും നഷ്ടപ്പെടും.

(ചിങ്ങ കൂറിൽ പെട്ട നക്ഷത്രങ്ങൾ മകം പൂരം ഉത്രം ഒന്നാം പാദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

കുംഭ കൂറ് (അവിട്ടത്തിന്റെ ഉത്തരാർദ്ധവും, ചതയം, പൂരോരുട്ടാതിയുടെ ആദ്യ മൂന്ന് പദവും )

ഈ നക്ഷത്രത്തിൽ ജനിച്ചവർക്ക് ചാരവശാൽ വ്യാഴം അഷ്ടമത്തിലും, ശനി പത്തിലും, രാഹു 7 ലും, കേതു ലഗ്നത്തിലും, 5 6 7 8 ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

  അലസത ഹേതുവായി വിദ്യാർത്ഥി കൾക്ക് വേണ്ടത്ര ശോഭിക്കാൻ സാധിചെന്നുവരില്ല. അവിഹിത ബന്ധങ്ങളിൽ പേര് ദോഷം വന്നേക്കാം.
കർമ്മ പരമായി പ്രയാസങ്ങളും ശത്രുതയും കൂടും.സ്ഥാനചലനങ്ങൻ സംഭവിക്കാം. ഗർഭിണികൾക്ക് പ്രതിരോധ ശക്തി കുറവ് കാരണം പെട്ടന്ന് രോഗങ്ങൾ പിടിപെടാം. മനഃസുഖം കുറയും. കുടുംബത്തിൽ അനൈക്യത കാണും.

(കന്നി കൂറിൽ പെട്ട നക്ഷത്രങ്ങളായ ഉത്രം ഒടുവിൽ മൂന്ന് പാദവും അത്തം ചിത്ര പൂർവ്വാർദ്ധവും അഷ്ടമ രാശികൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)

മീന കൂറ്. (പൂരോരുട്ടാതിയുടെ ഒടുവിലെത്ത പാദവും, ഉത്രട്ടാതി, രേവതി വരെ)

ഈ നക്ഷത്രക്കാർക്ക് ചാരവശാൽ വ്യാഴം സപ്തമത്തിലും, ശനി ഒമ്പതിലും), രാഹു 6 ലും, കേതു 12 ലും, 4 5 6 7  ഭാവങ്ങളിൽ ചന്ദ്രനും സഞ്ചരിക്കുന്ന കാലമാണ്.

അലസതയും ശ്രദ്ധക്കുറവും ദ്വേഷ്യവും കുട്ടികളിൽ പ്രകടമാവും. വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. ചതിയിൽ പെടാൻ ഇടയുണ്ട്.
ജോലി സ്ഥലത്ത് രേഖാ വൈകല്യം ഹേതുവായി പ്രയാസങ്ങൾ നേരിടും. ദേശാന്തര വിദേശങ്ങളിൽ പോകാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഹൃദയ രോഗികൾ ഔഷധം വിധിയാവണ്ണം സേവിക്കേണ്ടതാണ്. നേത്രത്തിനും ചെവിക്കും രോഗം പിടിപെടാം. വിവാഹം തീരുമാനത്തിൽ എത്തും.

(തുലാ കൂറിൽ പെട്ട നക്ഷത്രങ്ങളായ ചിത്ര പൂർവ്വാർദ്ധവും, ചോതി, വിശാഖം ആദ്യ മൂന്ന് പദവും അഷ്ടമ രാശി കൂറാകയാൽ മംഗളകർമ്മങ്ങൾക്ക് നിഷിദ്ധമണ്.)