എനിക്ക്‌ വിശ്വാസം മുഖ്യമന്ത്രിയെമാത്രം: ജോയ് മാത്യു

0
60

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ജോയ് മാത്യു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകളാണ് തനിക്ക് വിശ്വാസമെന്നും സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടില്ലെന്നാണ് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റിന്റെ പൂർണ്ണ രൂപം
എനിക്ക്‌ വിശ്വാസം മുഖ്യമന്ത്രിയെമാത്രം
——————————-
സിനിമയിൽ ജോലിയെടുക്കുന്നു എന്നതുകൊണ്ടും സാമൂഹ്യ വിഷയങ്ങളിൽ പ്രതികരിക്കുന്ന ആൾ എന്നതുകൊണ്ടും സിനിമാ മേഖലയിൽ ഇപ്പോൾ നടക്കുന്ന സംഭവ വികാസങളോട്‌
പ്രതികരിക്കാതെ ഞാൻ
മൗനം പാലിക്കുന്നത്‌ ആരെയൊ രക്ഷിക്കാനോ ശിക്ഷിക്കനോ അല്ലെങ്കിൽ സിനിമയിൽ അവസരങ്ങളോ സൗഹ്രദങ്ങളോ നഷ്ടപ്പെടുമെന്നു കരുതിയാണെന്നും
മുഖ്യമന്ത്രിയെയും ഭരണത്തെയും വിമർശിക്കാൻ മാത്രമാണു ഞാൻ
ഉത്സാഹം കാണിക്കുന്നതെന്നും പലരും പരാതിപ്പെടുന്നു; വിമർശിക്കുന്നു-
എന്നാൽ ഒരു കാര്യം ഞാൻ ആവർത്തിച്ചു പറയട്ടെ,
എനിക്ക്‌ നമ്മുടെ അഭ്യന്തരമന്ത്രി കൂടിയായ
മുഖ്യമന്ത്രിയെയാണു വിശ്വാസം –
അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നല്ലോ ഇതിൽ “ഗൂഡാലോചന നടന്നിട്ടില്ലെന്ന്‌”
ഞാനത്‌ വിശ്വസിക്കുന്നു
അദ്ദേഹം അതിൽ ഉറച്ചു നിൽകുന്ന കാലത്തോളം ഞാനും അത്‌ തന്നെ വിശ്വസിക്കും
അതല്ലേ അതിന്റെ ശരി?