ഗുല്‍ബര്‍ഗ് വംശഹത്യ: വി.എച്ച്.പി. നേതാവിന് ജാമ്യം

0
68

ഗുല്‍ബര്‍ഗ് വംശഹത്യകേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വിദ്യക്ക് ജാമ്യം. ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2002ലെ ഗോധ്ര കലാപത്തിനു ശേഷം നടന്ന ഗുല്‍ബര്‍ഗ് വംശഹത്യ കേസില്‍ ഏഴു വര്‍ഷം തടവാണ് അതുല്‍ വിദ്യക്ക് കോടതി വിധിച്ചിരുന്നത്.

ജസ്റ്റിസ് അഭിലാഷ കുമാരിയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. അതുല്‍ വിദ്യയുടെ അപ്പീലില്‍ ഇതുവരെ തീരുമാനമായിട്ടില്ല. കൂടാെത ഇയാള്‍ ഒരു വര്‍ഷത്തെ തടവു ശിക്ഷയും അനുഭവിച്ചു കഴിഞ്ഞു. അതിനാല്‍ ജാമ്യമനുവദിക്കുന്നുവെന്നും കോടതി പറഞ്ഞു.

ഗുല്‍ബര്‍ഗിലെ 69 മുസ്ലീങ്ങളെ കൊന്നൊടുക്കിയ കേസില്‍ പ്രത്യേക കോടതിയാണ് അതുല്‍ വിദ്യക്ക് തടവു ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ടവരില്‍ കോണ്‍ഗ്രസിന്റെ മുന്‍ എം.പി. അഹ്‌സാന്‍ ജഫ്രിയും ഉള്‍പ്പെട്ടിരുന്നു. നരേന്ദ്ര മോഡിയും കൂട്ടാളികളും ചേര്‍ന്നാണ് കുട്ടെക്കാല നടത്തിയതെന്ന് ജഫ്രിയുടെ ഭാര്യ ആരോപിച്ചിരുന്നു. എന്നാല്‍ മോഡിക്കും മറ്റുള്ളവര്‍ക്കും സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.