ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്ക് വീണ്ടും നോട്ടീസ്

0
78

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിക്കു വീണ്ടും കോടതിയുടെ നോട്ടീസ്. നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിങിനും ഹാജരാവുന്ന കാര്യത്തെക്കുറിച്ച് കോടതിയില്‍ നേരിട്ടെത്തി ഹാജരാവാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേയും കോടതി ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി ഹാജരാവാന്‍ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് യുവതിക്ക് കോടതി വീണ്ടും നോട്ടീസ് അയച്ചത്.കേസില്‍ വ്യത്യസ്തമായ മൊഴികളാണ് യുവതി നല്‍കിയത്. ഗംഗേശാനന്ദ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായും ഇതേത്തുടര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചതെന്നുമായിരുന്നു യുവതി ആദ്യം നല്‍കിയ മൊഴി. പിന്നീട് യുവതി ഇതില്‍ നിന്നും മലക്കം മറിയുകയായിരുന്നു.