കോഴിക്കോട്: വില്ലേജ് ഒാഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ചെമ്പനോട വില്ലേജ് അസിസ്റ്റൻറ് സിലീഷ് തോമസ് കീഴടങ്ങി. പേരാമ്പ്ര സി.െഎക്ക് മുമ്പാകെ ഇന്നലെ രാത്രിയോടെയാണ് കീഴടങ്ങിയത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണണ് സിലീഷിനെതിരെ കേസെടുത്തത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് വില്ലേജ് അസിസ്റ്റൻറിനെതിരെ ചുമത്തിയത്.
ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ നികുതി സ്വീകരിക്കാൻ അപേക്ഷ നൽകിയിട്ടും ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്താണ് കർഷകനായ ജോയി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ജോയിയുടെ ആത്മഹത്യകുറിപ്പിൽ സിലീഷിനെതിരെ പരാമർശമുണ്ടായിരുന്നു.
സംഭവത്തില്‍ ഉപലോകായുക്തയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ചെമ്പനോട വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസര്‍ കെ.ഒ സണ്ണി, സിലീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്