സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി ടി​പ്പ​റി​ടി​ച്ചു മ​രി​ച്ചു

0
58

ഹ​രി​പ്പാ​ട്: മുത്തച്ഛനൊപ്പം സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി ടി​പ്പ​റി​ടി​ച്ചു മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ 8.30 ഓ​ടെ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര റെ​യി​ൽ​വേ​ക്രോ​സി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മു​ട്ടം ഉ​ഷ​സ് വി​ല്ല​യി​ൽ അ​രു​ണി​ന്‍റെ മ​ക​ൾ എ​യ്‌ലി (നി​ക്കി-9, ) ആ​ണു മ​രി​ച്ച​ത്.

അമിതവേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറിയിറങ്ങി. നങ്ങ്യാർകുളങ്ങര ബഥനി സ്കൂൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയാണ്. മാ​താ​വ് സി​ജി. സ​ഹോ​ദ​ര​ൻ: എ​യ്ഡ​ൻ (ല​ക്കു).