ട്രാവല്‍സ് ഉടമ മുങ്ങിയ സംഭവം: മലയാളികളുടെ തിരിച്ചുപോക്ക്​ അനിശ്​ചിതത്വത്തിൽ

0
90

ജിദ്ദ: മലയാളി ഉംറ തീര്‍ഥാടകരെ ട്രാവല്‍സ് ഉടമ മടക്ക ടിക്കറ്റ് നല്‍കാതെ കബളിപ്പിച്ച സംഭവത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഉംറ തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തതിനാല്‍ സ്വന്തമായി ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോകാനുള്ള സാഹചര്യവും ഇവര്‍ക്ക് ലഭ്യമല്ല.

അതേസമയം ട്രാവല്‍സ് ഉടമയുടെ പിതാവ് മക്കയില്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറ നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരാണ് നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ലഭിക്കാതെ ദുരിതത്തിലായത്.

ജൂണ്‍ 19ന് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന 15 പേരുടെ ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങള്‍ സ്ഥാപനം അടച്ചുപൂട്ടി മുങ്ങി എന്നാണ് തീര്‍ഥാടകരുടെ പരാതി.

38 പേരുള്ള ഈ ഗ്രൂപ്പില്‍ മുഴുവന്‍ പേരുടെയും വിസ കാലാവധി ജൂലൈ രണ്ടിന് അവസാനിക്കും. അതിനു മുമ്പായി പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ മുനീര്‍ തങ്ങളുടെ പിതാവ് ഉംറ സര്‍വിസ് സ്ഥാപന അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചതായാണ് വിവരം. തീര്‍ഥാടകര്‍ താമസിക്കുന്നകെട്ടിടത്തിന്റെ വാടകയും ഭക്ഷണം വിതരണം ചെയ്ത
വകയില്‍ ലഭിക്കേണ്ട പതിമൂന്ന് ലക്ഷം രൂപയും കിട്ടാത്തതിനാല്‍ കെട്ടിട ഉടമ തീര്‍ഥാടകരുടെ പാസ്‌പോര്‍ട്ട് പിടിച്ചുവച്ചിരിക്കുകയാണ്.