ട്രെയിന്‍ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഏപ്രിലില്‍ റെയില്‍വേ മന്ത്രാലയ പ്രതിനിധികളുടെ യോഗം ചേര്‍ന്നിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ യാത്രാക്കൂലി വര്‍ദ്ധനവിന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അനുമതി നല്‍കിയതായും സൂചനയുണ്ട്. റെയില്‍വേ നിരക്കുകളില്‍ സമയാസമയങ്ങളില്‍ ക്രമാനുഗതമായ വര്‍ധന വരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ റെയില്‍വേയ്ക്കു സാധിക്കണമെന്നു ഈ യോഗത്തില്‍ പറയുന്നുണ്ട്.
പ്രീമിയം ട്രെയിനുകളിലും എസി ക്ലാസ്സുകളിലും തിരക്കിന്റെ അടിസ്ഥാനത്തില്‍ നിരക്കില്‍ മാറ്റം വരുത്തുവാന്‍ കഴിഞ്ഞ വര്‍ഷം ചാര്‍ജ്ജ് പരിഷ്കരണം നടപ്പാക്കിയിരുന്നു. എന്നാല്‍ ജനറല്‍, നോണ്‍ എസി വിഭാഗങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നില്ല. 2017 സെപ്തംബര്‍ മുതലായിരിക്കും നിരക്കുവര്‍ദ്ധന നിലവില്‍ വരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ചു റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.