ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും താനും സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ‘സമൂഹ മാധ്യമങ്ങളിലെ ലോക നേതാക്കളാണ് ഞങ്ങള്‍ രണ്ടുപേരും എന്ന കാര്യം മാധ്യമങ്ങളോടും അമേരിക്കയിലെയും ഇന്ത്യയിലെയും ജനങ്ങളോടും പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്’ മോഡിയുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ട്രമ്പ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ പ്രതിനിധികളുമായും രാഷ്ട്ര നേതാക്കളുമായും സമൂഹ മാധ്യമങ്ങള്‍ വഴി ആശയവിനിമയം നടത്താന്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവസരമുണ്ടെന്നും ട്രമ്പ് ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതല്‍ സമൂഹ മാധ്യമ അനുയായികളുള്ള രാഷ്ട്ര തലവന്മാരാണ് ട്രമ്പും മോഡിയും. ട്വിറ്ററില്‍ 3.28 കോടി പേരാണ് ട്രമ്പിനെ പിന്തുടരുന്നത്. മോദിയെ 3.1 കോടി പേര് പിന്തുടരുന്നു. ഫെയ്സ്ബുക്കില്‍ ട്രമ്പിനെ 2.36 കോടിപേരും മോഡിയെ 4.18 കോടി പേരും പിന്തുടരുന്നുണ്ട്.