ദംഗല്‍; 2000 കോടി ക്ലബില്‍ കടന്ന ആദ്യ ഇന്ത്യന്‍ സിനിമ

0
112

അമീര്‍ഖാന്റെ ദംഗല്‍ ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ചു. ലോക ബോക്‌സോഫീസില്‍നിന്ന് 2000 കോടി ക്ലബില്‍ കടന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ് ദംഗല്‍.
ഫോബ്‌സ് മാസികയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്താകമാനം നിന്ന് 2000 കോടിയാണ് ദംഗല്‍ കളക്ട് ചെയ്തത്. സിനിമ റിലീസ് ചെയ്ത് 53-ാം ദിവസം 2.5 കോടി രൂപയാണ് ചൈനയില്‍നിന്നും കളക്‌ളന്‍ ലഭിച്ചത്.

2017ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന സ്‌പോര്‍സ് സിനിമയായി ദംഗല്‍ മാറി. മാത്രമല്ല ഇംഗ്ലീഷില്‍നിന്നല്ലാതെ ഏറ്റവും കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രവുമായി ദംഗല്‍.

ചൈനയില്‍ ഏക്കാലത്തെയും ഏറ്റവും മികച്ച കളക്ഷന്‍ നേടിയ സിനിമകളില്‍ 16-ാം സ്ഥാനം അമീര്‍ഖാന്‍ ചിത്രത്തിന് ലഭിച്ചിരുന്നു. ലോക ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളായ അവതാര്‍(14), ജൂറാസിക് വേള്‍ഡ്(15) എന്നിവയ്ക്ക് തൊട്ടു പിന്നിലാണ് ദംഗലിന്റെ സ്ഥാനം.