നടിയെ അപമാനിക്കുന്ന പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; വിമൻ ഇൻ കളക്ടീവ്

0
78

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമർശങ്ങളിൽ നടിക്കു പിന്തുണയുമായി മലയാള സിനിമയിലെ വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടന വിമൻ ഇൻ കളക്ടീവ്. നടിക്കെതിരായ പരാമർശങ്ങളിൽനിന്ന് ചലച്ചിത്ര പ്രവർത്തകർ വിട്ടു നിൽക്കണം. അപമാനിക്കുന്ന പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രവർത്തകർ പറഞ്ഞു.

പ്രതിയുമായി നടിക്കു സൗഹൃദമുണ്ടെന്ന് ദിലീപ് നേരത്തേ പറഞ്ഞിരുന്നു. പൾസർ സുനിയും നടിയും സുഹൃത്തുക്കളായിരുന്നെന്നാണ് സ്വകാര്യ ചാനൽ പരിപാടിയിൽ ദിലീപ് വെളിപ്പെടുത്തിയിരുന്നു