നടിയെ ആക്രമിച്ച കേസ്: അന്വേഷണം കൃത്യമാണെന്ന് സുരേഷ് ഗോപി

0
75

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. സമൂഹമാധ്യമങ്ങളിലടക്കം വരുന്നത് ഊഹാപോഹങ്ങളാണ്. ഒന്നിലും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ അനുകൂലിച്ചുകൊണ്ട് നിരവധി നടന്മാരാണ് മുന്നോട്ട് വന്നിരിക്കുന്നത്. ദിലീപിന്റെ പേര് പരസ്യമായി പറയുന്നതിൽ പ്രതിഷേധിച്ച് സംവിധായകൻ ഒമർ ലുലുവും രംഗത്ത് വന്നിരുന്നു.’പ്രമുഖ നടന്റെ’ പേര് ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും എത്ര വട്ടം വേണേലും ആവര്‍ത്തിച്ച് അലക്കാം.പക്ഷേ ‘പ്രമുഖ നടിയുടെ’ പേര് മിണ്ടിയാല്‍ കേസ്. പ്രമുഖ നടിയ്ക്ക് മാത്രമല്ല മിസ്റ്റര്‍ പ്രമുഖ നടനുമുണ്ട് കുടുംബവും,ജീവിതവും, സ്വകാര്യതയുമൊക്കെ. എന്നായിരുന്നു ഒമർ ലുലു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. അതേസമയം നടിയും നുണ പരിശോധനയ്ക്ക് വിധേയമാകണമെന്ന സലീം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും വൻ വിവാദമായിരുന്നു.