
തിരുവനന്തപുരം: ശമ്പള വർധന ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാരുമായി ഇന്ന് സർക്കാർ ചർച്ച നടത്തും. ലേബർ കമീഷണറാണ് ചർച്ചക്ക് വിളിച്ചത്. തൃശൂരിൽ തുടങ്ങിയ സമരം നാളെ സംസ്ഥാന വ്യാപകമായി നടത്താൻ തീരുമാനിച്ചിരുന്നു.
കുറഞ്ഞ ശമ്പളം 20,000 രൂപ നൽകണമെന്നും 200 കിടക്കകളുള്ള ആശുപത്രികളിൽ എൻട്രി കേഡറിൽ സർക്കാർ വേതനമായ 32,000 രൂപ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.