നാഥുല ചുരം: ഇന്ത്യയ്ക്ക് ചൈനയുടെ താക്കീത്

0
155

ബീജിങ്: കൈലാസ- മാനസസരോവര്‍ യാത്രക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് നാഥുല ചുരം അടച്ചിട്ടതിന്‍റെ കാരണം വെളിപ്പെടുത്തി ചൈന. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സൈന്യങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളെത്തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നാണ് ചൈനയുടെ വിശദീകരണം. എന്നാല്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളി‌ല്‍ കടന്ന് ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് ഇന്ത്യ പുറത്തുവിട്ട വിവരം.സൈനികരെ പിൻവലിച്ചില്ലെങ്കിൽ കൈലാസ് മാനസരോവർ യാത്രക്കാരുടെ യാത്ര അനുവദിക്കില്ലെന്നാണ് ചൈന ഇഇന്ത്യയ്ക്ക് നൽകുന്ന താക്കീത്.

തിങ്കളാഴ്ച രാത്രി വൈകിയുണ്ടായ ചൈനീസ് പ്രകോപനത്തില്‍ ഇന്ത്യ ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തിയിലെ പ്രശ്നങ്ങളെത്തുടര്‍ന്നാണ് നാഥുലാ ചുരം അടച്ചിട്ടതെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രകോപനത്തെ തുടർന്നാണ് സിക്കിമില്‍ ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടന്ന് പീപ്പിൾസ് ലിബറേഷൻ ആര്‍മി ഇന്ത്യന്‍ ബങ്കറുകൾ തകര്‍ത്തതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജംഗ് ഷുവാങ് പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. റോഡ് നിർമാണം തടസ്സപ്പെടുത്തിയതാണ് ഇതിനുള്ള കാരണം സിക്കിമിലെ റോഡ് നിർമാണം തടഞ്ഞതാണെന്നും ചൈന വ്യക്തമാക്കുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഇന്ത്യൻ സൈന്യത്തിന്‍റെ പ്രതികരണം പുറത്തുവന്നിട്ടില്ല.

ഇന്ത്യയ്ക്ക് 22 സൈനിക നിരീക്ഷണ ഡ്രോണുകള്‍ നല്‍കാമെന്ന് അമേരിക്ക പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ കരാര്‍ ഒപ്പുവയ്ക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ ശേഷി വര്‍ധിക്കുമെന്നും ഇത് ചൈനക്കാരില്‍ ആശങ്ക വളര്‍ത്തുന്നുവെന്നും എഫ് 16 വിമാനം നിര്‍മിക്കാനുള്ള തീരുമാനത്തേക്കാള്‍ ആശങ്ക നല്‍കുന്നതെന്ന് ചൈനീസ് സെന്‍റര്‍ ഫോര്‍ ആംസ് കണ്‍ട്രോളിലെ യുദ്ധവിദഗ്ദനും പെക്കിംഗ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ പ്രൊഫസറുമായ പ്രൊഫസറായ ഹാന്‍ ഹ്വാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.