പെട്രോള്‍ ഡീസല്‍ വിലയില്‍ ഇടിവ്

0
115

പെട്രോളിന്റേയും ഡീസലിന്റേയും വില ദൈനംദിനം നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വന്ന ശേഷം വിലയില്‍ ഇടിവ്. ജൂണ്‍ 16 നടപ്പില്‍ വന്ന പുതിയ പരിഷ്‌കാരം 12 ദിവസം പിന്നിടുമ്പോള്‍ പെട്രോള്‍ വിലയില്‍ മൂന്ന് രൂപ നാല്‍പ്പത്തിയഞ്ച് പൈസയുടെ കുറവാണ് ഡല്‍ഹിയിലുണ്ടായത്. ഡീഡല്‍ വിലയില്‍ 2.41 രൂപയുടെ കുറവും രേഖപ്പെടുത്തി.

ജൂണ്‍ 16 ബാരല്‍ ഒന്നിന് 45.60 ഡോളര്‍ വിലയുണ്ടായിരുന്ന ഇന്ത്യന്‍ ക്രൂഡോയിലിന് ഇപ്പോള്‍ 43.85 ഡോളറായി വില കുറഞ്ഞിട്ടുണ്ട്. ഇതാണ് ഇന്ത്യയിലും വില കുറയാന്‍ കാരണമായത്. ആഗോളതലത്തിലെ എണ്ണ വിലയ്ക്കനുസരിച്ച് ദിവസവും വില നിശ്ചയിക്കുന്ന സമ്പ്രദായം വന്നതോടെ ഡീസല്‍-പെട്രോള്‍ വിലയിലുണ്ടാവുന്ന വ്യത്യാസം പൊതുവെ ശ്രദ്ധിക്കപ്പെടുന്നില്ലെന്നതിനാല്‍ ഇതാരുടേയും ശ്രദ്ധയില്‍ വരുന്നില്ല.

എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് എണ്ണ വില ഇടിയുന്നത് തടയാന്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് എണ്ണ വിലയില്‍ അനുഭവപ്പെട്ട് തുടങ്ങിയിട്ടില്ല.