മീനച്ചിലാറ്റിൽ യുവാവ് ഒഴുക്കിൽപ്പെട്ടു

0
160
നിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന മീനച്ചിലാര്‍….
ഫോട്ടോ: സഞ്ജന ബിജി

മീനച്ചിലാർ നിറഞ്ഞൊഴുകന്നത് കാണാനെത്തിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാരയ്ക്കാട് കൊല്ലംപറമ്പിൽ അഷ്‌റഫിന്റെ മകൻ അബീസ്(24) ആണ് ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്‌സും നാട്ടുകാരും സുഹൃത്തുക്കളും തിരച്ചിൽ തുടരുകയാണ്. കനത്ത മഴയെത്തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നത് രക്ഷാശ്രമങ്ങൾ ദുഷ്‌കരമാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.