മോഡി ക്ഷണിച്ചു; ട്രമ്പ് ഇന്ത്യയിലെത്തും

0
102

ഇന്ത്യാ സന്ദര്‍ശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് സ്വീകരിച്ചു. ട്രമ്പുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തെ കുടുംബസമേതം ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡി വ്യക്തമാക്കിയത്. ട്രമ്പിനും കുടുംബത്തിനും ആതിഥ്യമരുളാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഡി പറഞ്ഞിരുന്നു.

വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സന്ദര്‍ശന തീയതി അടക്കമുള്ളവ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി മോഡിയെയും ഇന്ത്യക്കാരെയും അഭിവാദ്യം ചെയ്യുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് ട്രമ്പും വ്യക്തമാക്കിയിരുന്നു.