വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ ബി.ജെ.പിയോടും ആദിത്യനാഥിന്റെ നിര്‍ദേശം

0
114

സംസ്ഥാനത്തെ പ്രൈമറി വിദ്യാലയങ്ങള്‍ ഏറ്റെടുത്ത് നവീകരിക്കുന്നതിന് ബി.ജെ.പി. ഘടകങ്ങളോടും ജനപ്രതിനിധികളോടും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന്റെ നിര്‍ദേശം.

മോശം അവസ്ഥയിലുള്ള സ്‌കൂളുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് ആദിത്യനാഥ് രൂപംനല്‍കുന്നത്. പാര്‍ട്ടി ഘടകങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരടക്കമുള്ളവരോട് കുറഞ്ഞത് ഒരു വിദ്യാലയമെങ്കിലും ഏറ്റെടുത്ത് ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ നിലവാരത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും കാര്യത്തില്‍ വ്യക്തമായ പുരോഗതി ഉണ്ടാക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിലെത്തി 100 ദിവസം പൂര്‍ത്തിയാക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള നേട്ടങ്ങള്‍ വിശദീകരിക്കുന്നതിന് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ‘ജന്‍ കല്യാണ്‍ സമ്മേളനി’ലാണ് ആദിത്യനാഥിന്റെ പുതിയ പ്രഖ്യാപനം.