സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധം: ഇടക്കാല ഉത്തരവില്ല

0
94

വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആധാര്‍ ഇല്ലാത്തിന്റെ പേരില്‍ ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത് ആര്‍ക്കാണെന്ന് വ്യക്തമാകാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആധാര്‍ ഇല്ലാത്തവര്‍ക്ക് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പല സര്‍ക്കാര്‍ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ല്‍നിന്ന് സെപ്റ്റംബര്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ നടപടിയോ വ്യക്തത വരുത്തലോ സാധ്യമല്ല. വിഷയം ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.