സ്കൂ​ൾ ബ​സി​നു മു​ക​ളിൽ മരം വീണു: കുട്ടികൾ അത്ഭുതകരമായി രക്ഷപെട്ടു

0
55

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് സ്കൂ​ൾ ബ​സി​നു മു​ക​ളി​ലേ​ക്കു മ​രം​വീ​ണു. കു​ട്ടി​ക​ൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ളു​മാ​യി സ്കൂ​ളി​ലേ​ക്കു വ​രു​ന്ന​വ​ഴി ചി​റ​ക്ക​ട​വ് മൂ​ന്നാം മൈ​ലി​ലാ​ണ് അ​പ​ക​ടം. ഹൈ​സ്കൂ​ൾ, യു​പി വി​ഭാ​ഗ​ത്തി​ലെ മു​പ്പ​തോ​ളം കു​ട്ടി​ക​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കി​ല്ല.