സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് ഒഴിവാക്കണമെന്ന് വിഎസ്

0
82

തിരുവനന്തപുരം: ഭീമമായ സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധനവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്ക്കാര കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ ആരോഗ്യ മന്ത്രിയ്ക്ക് കത്തു നല്‍കി.
ഫീസ് വർധന പിൻവലിക്കണമെന്നും മാനേജ്മെന്‍റുകളുടെ കൊള്ളയ്ക്കു സർക്കാർ കൂട്ടുനിൽക്കരുതെന്നും വി.എസ് കത്തിൽ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ആര്‍ രാജേന്ദ്രബാബു കമ്മിറ്റിയുടെ ശുപാര്‍ശയാണ് ഫീസ് വര്‍ദ്ധനവ് എന്നു പറഞ്ഞ് ഗവണ്‍മെന്റ് മാറി നില്‍ക്കുന്നത് ശരിയല്ല. ഇതു സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കും.

ഫീസ് വര്‍ദ്ധനയ്ക്കെതിരെ എസ്എഫ്ഐ പോലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതിനകം രംഗത്തു വന്നിട്ടുമുണ്ട്. ഇതു വലിയ തോതിലുള്ള വിദ്യാര്‍ത്ഥി പ്രക്ഷോ‘ഭത്തിനും ഇടയാക്കി എന്നു വരും. അതുകൊണ്ട് സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടു.
.