നികുതി ദായകര്‍ ജൂലായ് ഒന്നുമുതല്‍ ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡിന് അപേക്ഷ നല്കുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കേണ്ടിവരും. ആദായനികുതി നിയമം ഭേദഗതി ചെയ്തും വിജ്ഞാപനം പുറപ്പെടുവിച്ചുമാണ് കേന്ദ്രസര്‍ക്കാര്‍ നടപടിക്രമങ്ങള്‍ കര്‍ശനമാക്കിയത്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത ഇല്ലാതാക്കാനാണ് ഈ നീക്കം. നിയമം ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. 2.07 കോടി നികുതി ദായകര്‍ ഇതിനകം പാനുമായി ആധാര്‍ ബന്ധിപ്പിച്ചുകഴിഞ്ഞു. രാജ്യത്ത് 25 കോടി ആളുകള്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. 111 കോടി ജനങ്ങള്‍ ആധാര്‍ എടുത്തിട്ടുണ്ട്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.