ഇന്ത്യൻ സൈന്യത്തിന്റെ ബങ്കറുകൾ ചൈന തകർത്തു

0
98

ഇന്ത്യ ചൈനയുമായും ഭൂട്ടാനുമായും പങ്കുവയ്ക്കുന്ന അതിർത്തിയായ സിക്കിമിലെ ട്രൈജംഗ്ഷനിൽ ചൈനീസ് ബുൾഡോസറുകൾ ഇന്ത്യയുടെ ബങ്കറുകൾ നശിപ്പിക്കുന്നു.
ബലമായാണ് ചൈനീസ് പട്ടാളം ഇന്ത്യൻ ബങ്കറുകൾ തകർക്കുന്നത്. നേരത്തെ ഇന്ത്യയുടെ പഴയ ബങ്കറുകൾ നശിപ്പിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചപ്പോൾ ബുൾഡോസർ ഉപയോഗിച്ച് ചൈനീസ് സൈന്യം ബങ്കറുകൾ നശിപ്പിക്കുകയായിരുന്നു.
ഈ മാസം ആദ്യം ദോക ലാ മേഖലയിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കയറി ഇന്ത്യൻ സൈനികരുമായി സംഘർഷത്തിലേർപ്പെട്ടിരുന്നു.  ഇതിന് ശേഷമാണ് പ്രകോപനപരമായ ഇപ്പോഴത്തെ ഈ നടപടി. ജമ്മു കാശ്മീർ മുതൽ അരുണാചൽ വരെ ഇന്ത്യാ ചൈന അതിർത്തി 3,488 കിലോമീറ്ററാണ്. ഇതിൽ 220 കിലോമീറ്റർ ഭാഗം സിക്കിമിലാണ്.
നേരത്തെ കൈലാസ മാനസസരോവർ യാത്രികരെയും ചൈനീസ് സംഘം തടഞ്ഞിരുന്നു. ഇന്ത്യൻ സൈന്യം മനുഷ്യമതിൽ തീർത്താണ് ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം ചെറുത്തത്.