ഐ.എ.എസ്. മൂന്നാം റാങ്കുകാരന്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന്

0
76

ഐ.എ.എസ്. പരീക്ഷയില്‍ മൂന്നാം റാങ്കു നേടിയ ആള്‍ സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ആരോപണം. മൂന്നാം റാങ്കുകാരനായ ഗോപാലകൃഷ്ണ റോണങ്കി സമര്‍പ്പിച്ച വൈദ്യപരിശോധനാ രേഖയാണ് വ്യാജമെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് ഹൈദരാബാദ് ഹൈക്കോടതി റോണങ്കിക്ക് നോട്ടീസ് അയച്ചു.

യു.പി.എസ്.സി നടത്തിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വികലാംഗനാണെന്ന് കാണിച്ചാണ് വൈദ്യ പരിശോധന രേഖകള്‍ റോണങ്കി സമര്‍പ്പിച്ചത്. 45% വികലാംഗനാണെന്ന് കാണിച്ചു കൊണ്ട് റോണങ്കി സമര്‍പ്പിച്ച രേഖ വ്യാജമാണെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നു. ഒബിസി വിദ്യാര്‍ഥികളുടെ കട്ട് ഓഫ് മാര്‍ക്ക് 110.66 ആണെന്നിരിക്കെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് 75.34 ആണ് കട്ട് ഓഫ് മാര്‍ക്ക്. 91.34 മാര്‍ക്ക് നേടിയ റോണങ്കി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിനനുസരിച്ചാണ് പരീക്ഷയില്‍ യോഗ്യത നേടിയത്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും സര്‍ട്ടിഫിക്കറ്റ് നേടാന്‍ പര്യാപ്തമായ പ്രശ്‌നങ്ങളൊന്നും റോണങ്കിക്ക് ഇല്ലെന്നുമാണ് അഡ്വ. മുരളീകൃഷ്ണന്റെ വാദം. എന്നാല്‍ 2002ല്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മരത്തില്‍ നിന്ന് വീണാണ് തന്റെ വലതു കൈക്ക് സ്വാധീനം നഷ്ടപ്പെട്ടതെന്നും തനിക്കെതിരെ ഉയരുന്ന പുതിയ ആരോപണങ്ങള്‍ ഞെട്ടിച്ചുവെന്നും റോണങ്കി പ്രതികരിച്ചു.