ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ഉറങ്ങൂ……

0
389

ഒരു മനുഷ്യന് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കാന്‍ ഉറക്കം പ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യന്‍ എത്ര മണിക്കൂര്‍ ഉറങ്ങിയാലാവും കൂടുതല്‍ സന്തോഷം ലഭിക്കുക എന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ‘അമേരിസ്ലീപ്’ എന്ന കിടക്കനിര്‍മാണ കമ്പനി അമേരിക്കയിലെ 2000 പേരുടെ ജീവിതരീതി നിരീക്ഷിച്ചായിരുന്നു സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയത്. ദിവസവും ഏഴു മണിക്കൂര്‍ ആറ് മിനിറ്റ് ഉറങ്ങിയാല്‍ ജീവിതത്തില്‍ പൂര്‍ണ്ണ സന്തോഷം കൈവരിക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

6 മണിക്കൂറിനു താഴെ ഉറങ്ങുന്നവര്‍ ജീവിതത്തില്‍ അസംതൃപ്തരും ഉത്സാഹക്കുറവ് അനുഭവിക്കുന്നവരും ടെന്‍ഷന്‍ ഒരുപാടു ഉള്ളവരും ആയിരിക്കും. ഉറക്കക്കുറവ് ഏറെ അനുഭവിക്കുന്നത് സ്ത്രീകളാണ്. അതുകണ്ടുതന്നെ അവര്‍ ജീവിതത്തില്‍ സംതൃപ്തരല്ല.

പ്രായം ഉറക്കമില്ലായ്മക്കൊരു കാരണമാണ്. ജീവിതത്തില്‍ ഏറെ സന്തോഷമനുഭവിക്കുന്നവരാണ് കൗമാരക്കാര്‍. ഇവര്‍ ധാരാളം ഉറക്കം കിട്ടുന്നവരാണെന്ന് അഭിപ്രായപ്പെടുന്നു.

വീഡിയോ ഗെയിമുകള്‍ കാണുന്നവര്‍ക്കും കംമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ അധികം നോക്കിയിരിക്കുന്നവര്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടും. അമിതസമ്മര്‍ദ്ദവും, ദീര്‍ഘനേരത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇടയ്ക്കിടെ മാറുന്ന ജോലി ഷിഫ്റ്റ് പാറ്റേണ്‍ എന്നിവയും ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്നു.

വിഷാദരോഗം, പൊണ്ണത്തടി, ഹൃദയസ്തംഭനം, മസ്തിഷ്‌കാഘാതം, പ്രമേഹം തുടങ്ങിയവയ്ക്ക് കാരണം ഉറക്കമില്ലായ്മയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുന്നവര്‍ പൂര്‍ണ്ണ ആരോഹ്യവാന്മാരായിരിക്കുമെന്നും, ജീവിത ലക്ഷ്യം നേടുന്നവര്‍ ആയിരിക്കുമെന്നും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു.

ഉറക്കമില്ലായ്മ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു.

ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മനസ്സിനെ ശാന്തമാക്കി ധ്യാനിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ പ്രയോജനപ്പെടും. ഉറങ്ങുന്നതിനുമുന്‍പുള്ള കുളിയും സുഖനിദ്രയ്ക്ക് ഗുണകരമാണ്.