ആരോപണവിധേയനായ ടോമിന് ജെ. തച്ചങ്കരിക്ക് എ.ഡി.ജി.പിയായിരിക്കാന്‍ മതിയായ യോഗ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിയമനം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍പ്പെട്ടതാണ്. തച്ചങ്കരിക്ക് ക്രമസമാധാന ചുമതലയില്ല. ഭരണപരമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. രാമങ്കരി സ്വദേശി ജോസ് തോമസ് നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.
വിവിധ ആരോപണങ്ങള്‍ നേരിടുന്ന ടോമിന് തച്ചങ്കരി പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവി വഹിക്കുന്നതു സംബന്ധിച്ച ആക്ഷേപത്തിനു സര്‍ക്കാര്‍ മറുപടി നല്‍കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ആരോപണവിധേയനായ ഒരാളെ നിയമിച്ചതെന്തിനെന്നു ചോദിച്ച കോടതി, സെന്‍കുമാര്‍ വിരമിക്കാന്‍ നോക്കിയിരിക്കുകയാണോയെന്നും ആരാഞ്ഞിരുന്നു.
സുപ്രീംകോടതി നിര്‍ദേശപ്രകാരം ടി.പി. സെന്‍കുമാറിനെ പുനര്‍ നിയമിക്കും മുന്‍പ് പോലീസ് ആസ്ഥാനത്ത് ഉള്‍പ്പെടെ അഴിച്ചുപണി നടത്തിയതു പോലീസിനെ സര്‍ക്കാരിന്റെ കൈപ്പിടിയില്‍ ഒതുക്കാനാണെന്ന് ആരോപിച്ചാണു ഹര്‍ജി നല്‍കിയത്. നൂറിലേറെ ഡിവൈ.എസ്.പിമാരെ സ്ഥലംമാറ്റിയതു റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.