ദിലീപ് ഇന്ന് മൊഴിനല്‍കാന്‍ ഹാജരാകും

0
77

തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചതായി കാണിച്ച് നല്‍കിയ പരാതിയില്‍ നടന്‍ ദിലീപ് ഇന്ന് പോലീസിനു മൊഴി നല്‍കും. ആലുവ പോലീസ് ക്ലബിലാകും ദിലീപ് എത്തുകയെന്നാണ് അറിയുന്നത്. പള്‍സര്‍ സുനിയുടെ മൊഴിയും സുനിയെഴുതിയ കത്തിലെ പരാമര്‍ശങ്ങളെക്കുറിച്ചും ദിലീപിനോട് പോലീസ് വിവരങ്ങള്‍ ആരായും.

തമിഴ്‌നാട്ടിലായതിനാല്‍ മൊഴി നല്‍കാന്‍ ഹാജരാകാനാകില്ലെന്ന് നേരത്തെ ദിലീപ് പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് എത്തിച്ചേരാനാകുമെന്ന് ദിലീപ് തന്നെയാണ് പോലീസിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ദിലീപില്‍നിന്നും ഇന്നുതന്നെ മൊഴിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതിനായി നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സമഗ്രമായ ചോദ്യാവലി തയാറാക്കി ദിലീപില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസില്‍ ആലോചന.

കൊച്ചിയില്‍ നടക്കുന്ന താര സംഘടനയായ അമ്മയുടെ യോഗത്തിനു മുമ്പ് ദിലീപ് മൊഴി നല്‍കാനെത്തുമെന്നാണ് വിവരം.